Kumarakom is a tourism destination near the city of Kottayam in Kerala, India. It is near the Vembanad Lake, the largest lake in the state of Kerala. In January 2023 The New York Times mentioned Kumarakom's backwater tourism.
കേരളത്തിൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലസുബ്രമണ്യനാണ്. 1903-ൽ ആണ് ശ്രീ നാരായണഗുരു വേമ്പനാട് കായലിന്റെ ദൃശ്യ വശ്യതയാർന്ന കുമരകത്തേയ്‌ക്ക് ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുന്നതും ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ ബാലസുബ്രഹ്മണ്യ പ്രതിഷ്‌ഠ നടത്തുന്നതും . കേരളത്തിൽ മുരുകന് സ്വർണ്ണ രഥം ഉള്ള ഒരേ ഒരു ക്ഷേത്രം ആണിത്. മലയാള വർഷം 1080-ൽ ആണ് ക്ഷേത്രം സ്ഥാപിതമായത്. എല്ലാ വർഷവും ചതയം ദിനത്തിൽ ഗുരുദേവന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രം വള്ളംകളി നടത്തുന്നുണ്ട്.